
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കെടുക്കാൻ മന്ത്രിമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, റോജി.എം ജോൺ എന്നിവർ ഡൽഹിക്ക് പോയി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ഒ.ജെ.ജനീഷ് ഇന്നലെ ഡൽഹിയിലുണ്ടായിരുന്നു. എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, അബിൻ വർക്കി എന്നിവരും ഡൽഹിയിലാണ്.
എ.ഐ.സി.സി.സി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് മന്ത്രിമാരും സാമാജികരും സമരത്തിൽ പങ്കെടുക്കുന്നത്. എന്നാൽ നിയമസഭാ സമ്മേളനം നടക്കുമ്പോൾ കൂട്ടത്തോടെ സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉചിതമാവില്ലെന്ന അഭിപ്രായം കെ.പി.സി.സി നേതൃത്വത്തിനുള്ളതിനാലാണ് കൂടുതൽ എം.എൽ.എമാർ പോകാതിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |