SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.20 AM IST

ഗ്യാനേഷിനെതിരെ റിട്ട് ഹർജി, സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യം ശക്തിപ്രകടനം

READ ENGLISH VERSION
raghul

ന്യൂഡൽഹി: സുപ്രീംകോടതിയിലേക്ക് അസാധാരണ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച ഇന്ത്യ സഖ്യം എസ്.ഐ.ആർ അടക്കമുള്ള നടപടികളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനതിരെ റിട്ട് ഹർജിയും സമർപ്പിച്ചു. പ്രതിപക്ഷ ഐക്യം വിളിച്ചോതിയ മാർച്ച് ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി. ആയിരങ്ങൾ അണിനിരന്നു. സുപ്രിംകോടതിയിലേക്കുള്ള മാർച്ചായതിനാൽ സംഘർഷത്തിലേക്ക് നീങ്ങാതെ സംയമനം പാലിച്ചു.

ബാരിക്കേഡ‌് തള്ളിനീക്കാനും മുകളിലേക്ക് കയറാനും പ്രവർത്തകർ ശ്രമിച്ചെങ്കിലും നേതാക്കൾ പിന്തിരിപ്പിച്ചു. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് തള്ളിനീക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായെങ്കിലും സംഘർഷത്തിലേക്ക് നീങ്ങിയില്ല. ഭരണഘടനാ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനെതിരെ പ്രതിപക്ഷം പരമോന്നത നീതിപീഠത്തിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുന്നത് രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമാണ്. റിട്ട് ഹർജി നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാർച്ച്.

കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ യോഗം ചേർന്ന ശേഷമാണ് 5 ബസുകളിലായി നേതാക്കൾ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. ഉച്ചയ്‌ക്ക് രണ്ടരയോടെ തുടങ്ങിയ 'ചലോ ഡൽഹി" മാർച്ച് നാലര കിലോമീറ്റർ പിന്നിട്ട് വൈകിട്ട് അഞ്ചരയോടെ സുപ്രീംകോടതിക്ക് സമീപമെത്തി. മണ്ഡി ഹൗസിലെത്തിയപ്പോൾ രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ തുറന്ന വാഹനത്തിലേക്കു മാറി. സുപ്രീംകോടതിക്ക് 200 മീറ്ററിനടുത്ത് ബാരിക്കേഡുകൾ നിരത്തി മാർച്ച് പൊലീസ് തടഞ്ഞു.

ആറുമണിയോടെ സമരം അവസാനിപ്പിച്ചു. തുടർന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിക്കൊപ്പം രാഹുലും പ്രിയങ്കയുമടക്കമുള്ള നേതാക്കൾ സുപ്രീംകോടതിയിലെത്തി റിട്ട് ഹർജി നൽകി. ഇന്ന് പരിഗണിക്കും.

മന്ത്രിമാർ

ഡൽഹിക്ക്

ഇന്നും ഇന്ത്യ സഖ്യം ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിൽ നിന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തല, എ.പി.അനിൽകുമാർ, ടി.സിദ്ദിഖ് എന്നിവർ പങ്കെടുത്തേക്കും. എന്നാൽ, സമരത്തിന്റെ സമയമോ വേദിയോ പുറത്തുവിട്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360