SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.03 AM IST

സുപ്രീംകോടതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്

supreme-court-

ന്യൂഡൽഹി: സുപ്രീം കോടതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതി ഒരു രാഷ്ട്രീയ പാർട്ടിയുടെയും പക്ഷത്തല്ല. കോടതിയുടെ പ്രവർത്തനം തടസപ്പെടുത്തുന്ന നടപടികൾ പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നുണ്ടാകരുത്. അഭിഭാഷകരുടെയും ജീവനക്കാരുടെയും കക്ഷികളുടെയും സഞ്ചാരത്തിന് തടസമുണ്ടാക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകരുടെ പ്രതിഷേധ പ്രകടനങ്ങൾക്കു നേരെ പൊലീസ് അതിക്രമമുണ്ടായെന്ന് സുപ്രീം കോടതി ബാ‌ർ അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് റായ് അറിയിച്ചപ്പോഴാണ് പ്രതികരണം.

സമരത്തിനായി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പ്രതിഷേധിക്കാൻ അഭിഭാഷകർക്കും അവകാശമുണ്ട്. അസോസിയേഷന്റെ ഹർജി ഇന്നു പരിഗണിക്കും. അതേ സമയം,​ ക്രമസമാധാന പ്രശ്‌നം തന്റെ പരിധിയിൽ വരുന്നതല്ലെന്ന്, ഡൽഹിയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ആരാ‌ഞ്ഞപ്പോൾ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

അഭിഭാഷകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് സുപ്രീംകോടതി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് അഭിഭാഷകർ കോട്ടിൽ വെള്ള റിബൺ ധരിച്ച് കോടതികളിലെത്തും. സുപ്രീംകോടതി വളപ്പിലെ ഗാന്ധിജിയുടെ പ്രതിമയ്‌ക്ക് മുന്നിൽ ഉച്ചയ്‌ക്ക് മൗന പ്രാർത്ഥന നടത്തും.​ ഇടതു നേതാക്കളെ ഉൾപ്പടെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ. റഹീം സുപ്രീംകോടതിയെ സമീപിച്ചു.

ജന്തർ മന്ദറിൽ സമരം നടത്താൻ അനുമതി നിഷേധിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശനിയാഴ്ചത്തെ പൊലീസ് നടപടിക്കെതിരെ എൻ.എസ്.യു.ഐ സമ‌ർപ്പിച്ച ഹ‌ർജിയും ഇന്ന് പരിഗണിക്കും. ആക്‌ടിവിസ്റ്റ് നദീം ഖാനെ സെപ്‌തംബർ 29ന് വീട്ടുതടങ്കലിലായതിനെ ഹൈക്കോടതി ചോദ്യം ചെയ്‌തു. ഡൽഹി പൊലീസിന് നോട്ടീസയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, SUPREMECOURT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360