SignIn
Kerala Kaumudi Online
Monday, 10 August 2026 1.56 AM IST

കല്ലും ചെരിപ്പും ചെളിയുമെറിഞ്ഞു മമതയുടെ വാഹനത്തിന് നേരേ ആക്രമണം; 'കൊല്ലപ്പെടുമായിരുന്നു', പിന്നിൽ ബിജെപിയെന്നും മമത

r

തൃണമൂലും ജനങ്ങളും തമ്മിലുള്ള സംഘർഷമെന്ന് ബി.ജെ.പി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാറിനുനേരെ ആക്രമണം. കല്ലും ചെളിയും ചെരുപ്പുമെറിഞ്ഞുകൊണ്ട് ഒരുസംഘം വാഹനത്തെ പിന്തുടരുകയായിരുന്നു. നോർത്ത് 24 പർഗാനാസിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച പാർട്ടി പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണിത്.

ഒരു കൂട്ടം ആളുകൾ വാഹനം വളഞ്ഞ് പ്രതിഷേധിക്കുകയും ചെളിയെറിയുകയും ചെയ്തു. മമതയെ കള്ളിയെന്നും കൊള്ളക്കാരുടെ രാജ്ഞി എന്നും വിളിച്ചു. പൊലീസിന്റെ മുമ്പിൽവച്ചാണ് തനിക്കും കൂടെയുള്ളവർക്കും നേരെ ആക്രമണമുണ്ടായതെന്നും ഞങ്ങൾ കൊല്ലപ്പെടുമായിരുന്നെന്നും മമത പിന്നീട് പ്രതികരിച്ചു.

പിന്നിൽ ബി.ജെ.പിയാണ്. സാമൂഹിക വിരുദ്ധർ പൊലീസിന്റെ കൺമുമ്പിൽ വച്ച് കാറിനുനേരെ വലിയ കല്ലുകളെറിഞ്ഞു. വലിയ അക്രമമാണ് അഴിച്ചുവിട്ടത്. ഗ്ലാസുകൾ തുറന്നിരുന്നെങ്കിൽ എന്റെ തല തകരുമായിരുന്നു. പൊലീസിനോട് ദേഷ്യമില്ല. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് അവരത് ചെയ്തത്- മാദ്ധ്യമപ്രവർത്തകരോട് മമത പറഞ്ഞു. എന്നാൽ ആരോപണം തള്ളിയ ബി.ജെ.പി സംസ്ഥാന നേതൃത്വം ആക്രമണത്തിൽ അപലപിക്കുന്നതായി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, TRINAMOOL CONGRESS, LATESTNEWS, WESTBENGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360