SignIn
Kerala Kaumudi Online
Sunday, 09 August 2026 10.52 PM IST

പരീക്ഷാ ക്രമക്കേട് : പിഎസ്‌സി അംഗങ്ങൾ രാജി വച്ചു,​ നാളെ ജാർഖണ്ഡ് നിയമസഭയിലേക്ക് വിദ്യാ‌ർത്ഥികളുടെ മാർച്ച്

jharkhand-student-protest
പിഎസ്‌സി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ നടക്കുന്ന വിദ്യാർത്ഥി സമരം

റാഞ്ചി: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം തുടരുന്നതിനിടെ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ മൂന്ന് അംഗങ്ങൾ രാജിവച്ചു. ജെ.പി.എസ്.സി അംഗങ്ങളായ ഡോ. അജിത ഭട്ടാചാര്യ,​ ഡോ. അനിമ ഹാൻസ്‌ദ,​ ഡോ. ജമാൽ അഹമ്മദ് എന്നിവരാണ് ജാർഖണ്ഡ് ഗവർണർക്ക് രാജി സമർപ്പിച്ചത്. മൂന്ന് പേരുടെയും രാജി സ്വീകരിച്ചതായി ഗവർണർ സന്തോഷ് കുമാർ ഗങ്വാർ അറിയിച്ചു. 2021 സെപ്തംബറിലാണ് ഈ മൂന്നു അംഗങ്ങളെയും നിയമിച്ചത്. ജൂലായ് 22ന് പി.എസ്.സി ചെയർമാൻ എൽ. ഖിയാങ്തെ രാജിവച്ചിരുന്നു. ഖിയാങ്തെയെ അന്വേഷണ സംഘം നാലുതവണ ചോദ്യം ചെയ്യുകയും ചെയ്തു. ഇതുവരെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികളും സംസ്ഥാന സർക്കാരും ഞായറാഴ്ച നടത്തിയ ചർച്ചയും പരാജയപ്പെട്ടു. പി,​എസ്.സി പരീക്ഷ റദ്ദാക്കാനും ക്രമക്കേടിൽ അന്വേഷണം നടത്താനും തൊഴിൽ നിയമന വ്യവസ്ഥകളിൽ പരിഷ്കാരങ്ങൾ വരുത്തുമെന്നും സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും വിദ്യാർത്ഥികൾ പിൻമാറാൻ തയ്യാറായിട്ടില്ല. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ യാതൊരു വിട്ടുവിഴ്ചയ്ക്കും തയ്യാറാല്ലെന്ന് വിദ്യാർത്ഥി നേതാക്കൾ അറിയിച്ചു. തിങ്കളാഴ്ച ജാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്താനും സമരക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.

English Summary

Three members of the Jharkhand Public Service Commission resigned amidst ongoing student protests concerning exam irregularities. Their resignations were accepted by the Governor. Previously, the JPSC Chairman also resigned. Talks between the state government and protesting students failed, as students demand a CBI investigation and have called for a march to the Jharkhand Assembly.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JHARGHAND, JHARKHAND PSC, PSC EXAM IRREGULARITIES, PSC MEMBER RESIGN, JHARKHAND GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360