SignIn
Kerala Kaumudi Online
Saturday, 18 July 2026 11.36 PM IST

ഗുജറാത്തിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; എട്ടുപേർ മരിച്ചു, ഒമ്പതുപേർക്ക് പരിക്ക്

READ ENGLISH VERSION
firecracker-factory
അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലെ സ്‌ഫോടന ദൃശ്യം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ എൽ ജി ആശുപത്രിയിലേക്ക് മാറ്റി. അ​ഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലെ ടാലന്റ് ഫയർവർക്ക്സ് പടക്കനിർമ്മാണ ശാലയിൽ ഇന്ന് വൈകിട്ട് 3.30ഓടെയായിരുന്നു അപകടം ഉണ്ടായത്.

ഉടൻ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫാക്ടറിയുടെ ലൈസൻസ് നേരത്തെ റദ്ദാക്കിയിരുന്നെങ്കിലും അനധികൃതമായി ഇവിടെ പ്രവർത്തനം നടന്നിരുന്നതായി അധികൃതർ പറഞ്ഞു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary

Eight people were killed and nine injured in a blast at an illegal firecracker factory in Ahmedabad, Gujarat. The factory was reportedly operating despite its licence being cancelled. Prime Minister Narendra Modi announced an ex gratia of ₹2 lakh for the families of the deceased and ₹50,000 for the injured.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUJARAT FIRECRACKER FACTORY BLAST, AHMEDABAD BLAST, AHMEDABAD FIRECRACKER FACTORY, GUJARAT NEWS, AHMEDABAD PATAKKAM BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360