SignIn
Kerala Kaumudi Online
Saturday, 11 July 2026 11.05 PM IST

തീർത്ഥാടനത്തിനിടെ 11കാരനെ സിംഹം കടിച്ചുകൊന്നു,​ സംഭവം നൂറുകണക്കിന് ഭക്തർ നോക്കിനിൽക്കെ

lion
11കാരനെ കടിച്ചുകൊന്ന സിംഹം

ജുനാഗഡ്: തീർത്ഥാടനത്തിനെത്തിയ 11കാരനെ നരഭാേജി സിംഹം കടിച്ചുകൊന്നു. ഗുജറാത്തിലെ ഗിർനാർ മലനിരകളിൽ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുടുംബത്തോടൊപ്പം മലകയറുന്നതിനിടെ നൂറുകണക്കിന് ഭക്തർ നോക്കിനിൽക്കെയാണ് സിംഹം കുട്ടിയെ ആക്രമിച്ച് കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയത്.

സംഭവം നടന്ന ഉടൻ തന്നെ അധികൃതർ തീർത്ഥാടനം നിർത്തിവയ്ക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പിന്നീട് സംഭവസ്ഥലത്തുനിന്ന് 100 മീറ്റർ അകലെ വനത്തിനുള്ളിൽ നിന്ന് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഗിർനാറിലേക്കുള്ള തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള പടികളിലൂടെ ഭക്തർ പ്രവേശിക്കുന്നത് നിർത്തിവച്ചു.


തിരച്ചിൽ ആരംഭിച്ച് നാല് മണിക്കൂറിനുള്ളിൽ തന്നെ നരഭോജി സിംഹത്തെ വനംവകുപ്പ് പിടികൂടി. ഇതിന് പുറമെ പ്രദേശത്ത് കണ്ടെത്തിയ മറ്റ് രണ്ട് സിംഹങ്ങളെക്കൂടി മുൻകരുതൽ എന്ന നിലയിൽ വനംവകുപ്പ് കൂട്ടിലാക്കിയിട്ടുണ്ട്. ഇവയെ പിന്നീട് മൃഗശാലയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.

പടിഞ്ഞാറൻ ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ഗുജറാത്തിലെ ഗിർനാർ മലനിരകൾ അംബാജി ക്ഷേത്രവും ദത്താത്രേയ ക്ഷേത്രവും ഉൾപ്പെടെ നിരവധി പുരാതന ജൈനഹൈന്ദവ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ദിവസവും പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്. ഏകദേശം പതിനായിരത്തോളം പടികൾ കയറിയാണ് തീർത്ഥാടകർ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത്.

English Summary

11-year-old boy was attacked and killed by a lion early Sunday morning while climbing the famous Girnar Hill in Junagadh, Gujarat, with his family. The tragic incident occurred in front of hundreds of devotees.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUJARAT LION ATTACK, LATSTNEWS, NATIONALNEWS, LION NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360