ന്യൂഡൽഹി: ദേശീയഗാനമായ ജനഗണമനയും ദേശീയഗീതമായ വന്ദേമാതരവും ആലപിക്കുമ്പോൾ പാലിക്കേണ്ട പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവ ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഏകീകൃത രീതിയും ശരിയായ ഉച്ചാരണവും ഉറപ്പാക്കണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗനിർദേശം ആഭ്യന്തര മന്ത്രാലയം നൽകി.
ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ ആദ്യം വന്ദേമാതരവും തുടർന്ന് ജനഗണമനയും ആലപിക്കണമെന്നാണ് നിർദേശം. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നും ഉത്തരവിൽ പറയുന്നു. പൂർണരൂപത്തിലുള്ള ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം 3 മിനിറ്റും 10 സെക്കൻഡുമായി കേന്ദ്ര സർക്കാർ നിശ്ചയിച്ചു. മിലിട്ടറി അല്ലെങ്കിൽ പൊലീസ് ബാൻഡുകൾ ഈ ഗീതം പ്ലേ ചെയ്യുമ്പോൾ സദസിന് മുന്നറിയിപ്പ് നൽകാനായി ഏഴ് തവണ ഡ്രം റോൾ അടിച്ച് വേണം ആരംഭിക്കാൻ.
സ്കൂളുകളിലും സർവകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യുജിസിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. രാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ, ദേശീയപതാകയുമായി ബന്ധപ്പെട്ട ഔപചാരിക പരിപാടികൾ, രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് മുമ്പോ ശേഷമോ നടക്കുന്ന ഔദ്യോഗിക പരിപാടികൾ തുടങ്ങിയവയിൽ വന്ദേമാതരം അവതരിപ്പിക്കേണ്ടത് എങ്ങനെയെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
The Union Home Ministry has issued fresh guidelines on the rendition of the National Anthem (Jana Gana Mana) and the National Song (Vande Mataram) to ensure uniformity and correct pronunciation at official events across India. States and Union Territories have been asked to follow the revised protocol. Under the new guidelines, Vande Mataram should be sung first, followed by Jana Gana Mana whenever both are performed at the same event. The Centre has also directed that the full six-verse version of Vande Mataram be used at official functions, with its official rendition lasting 3 minutes and 10 seconds. Military and police bands must begin with seven drum rolls before performing the song.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |