ന്യൂഡൽഹി: സ്വാതന്ത്ര്യദിനം മുതൽ പുതിയ ദൗത്യവുമായി സിജെപി. രാജ്യത്തെ സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താൻ ശ്രമിക്കണമെന്ന ആഹ്വാനവുമായി കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞയെടുക്കണമെന്ന് ദീപ്‌കെ ആഹ്വാനം ചെയ്‌തത്
ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്താൻ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂളുകളുടെ സോഷ്യൽ ഓഡിറ്റ് നടത്താനും, സിജെപി നൽകുന്ന ഫോമുകളിൽ വിവരങ്ങൾ രേഖപ്പെടുത്തി നൽകാനും കാമ്പെയ്നിലൂടെ ദീപ്കെ ആഹ്വാനം ചെയ്‌തു. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനകളിലേക്കാണ് പുതിയ നീക്കം വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലാസ് മുറികളിലെത്താൻ മാത്രം കുട്ടികൾ ദിവസേന കിലോമീറ്ററുകളോളം നടന്ന്, ജീവൻ പണയപ്പെടുത്തി കരകവിഞ്ഞൊഴുകുന്ന നദികൾ മുറിച്ചുകടക്കാനും നിർബന്ധിതരാകുന്നുണ്ടെന്നും ദീപ്‌കെ ചൂണ്ടിക്കാട്ടി. പല വിദ്യാലയങ്ങളിലും കെട്ടിടങ്ങൾ പോലുമില്ലാതെ തകർന്ന താൽക്കാലികമായ ഷെഡുകളിലാണ് പ്രവർത്തിക്കുന്നത്. ഭൂരിഭാഗം സർക്കാർ സ്‌കൂളുകളും അത്യധികം തിരക്കു നിറഞ്ഞവയാണ്. പലതിലും വൈദ്യുതിയില്ല, റോഡുകൾ തകർന്നിരിക്കുന്നു, ശുചിമുറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും തീരെയില്ല.
ഓഗസ്റ്റ് 15ന ് ദേശീയ ആഘോഷങ്ങൾ പതാക ഉയർത്തലിലും മധുരപലഹാര വിതരണത്തിലും മാത്രമായി ഒതുക്കരുതെന്ന് ദീപ്‌കെ ഓർമ്മിപ്പിച്ചു. അടിസ്ഥാന വിദ്യാഭ്യാസം ഇന്നും വലിയൊരു സമരമായി തുടരുമ്പോൾ യഥാർത്ഥ സ്വാതന്ത്ര്യം അപൂർണമാണ്. രാജ്യത്തെ വികസനത്തോടൊപ്പം കുട്ടികളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസ നിലവാരത്തിനും സർക്കാർ മുൻഗണന നൽകണമെന്നും, സ്‌കൂളുകളെ രാജ്യത്തിന്റെ യഥാർത്ഥ ഭാവി തലമുറയായി കണ്ട് അവയെ സംരക്ഷിക്കാൻ പൊതുജനങ്ങൾ മുന്നോട്ട് വരണമെന്നും അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടു.
CJP founder Abhijit Dipke has launched a campaign ahead of Independence Day, urging citizens to pledge to improve the quality of government schools across India.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |