SignIn
Kerala Kaumudi Online
Monday, 10 August 2026 8.29 PM IST

സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള ബലപ്രയോഗം തെറ്റ് ; മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

READ ENGLISH VERSION
rahul-gabndhi-
രാഹുൽ ഗാന്ധി

ന്യൂഡൽഹി : ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് നേരെ ബലംപ്രയോഗിക്കുന്നത് തെറ്റെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് പൂർണ അവകാശമുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു. വിഷയത്തിൽ ആദ്യമായാണ് രാഹുൽ പ്രതികരിക്കുന്നത്. ചർച്ചകളിലൂടെ മാത്രമേ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കൂ. ജാർഖണ്ഡ് സർക്കാർ ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേട്ട് പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

നേരത്തെ ജാർഖണ്ഡ് പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ രാഹുൽ മൗനം പാലിക്കുന്നതിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാഹുൽ സെലക്ടീവായാണ് പ്രതികരിക്കുന്നതെന്നും ബി.ജെ.പി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം പുറത്തുവന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI, STUDENT PROTEST JHARKHAND, STUDENT PROTEST INDIA, RAHUL GANDHI STATE MENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360