ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ചോദ്യങ്ങളുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. കടലിലൂടെ ബോട്ടിൽ യാത്രചെയ്യുന്ന രാഹുൽ ഗാന്ധിക്കരികിലായി ഒരു സ്‌ത്രീയും കുട്ടിയും ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി ചോദ്യങ്ങൾ. രാഹുൽ ഗാന്ധിക്കൊപ്പം ഇരിക്കുന്ന സ്‌ത്രീയും കുട്ടിയും ആരാണെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം ചോദിച്ചത്.
'ഈ ചിത്രം എവിടെനിന്നുള്ളതാണ്? എപ്പോഴാണ് പകർത്തിയത്? ഒപ്പമുള്ളവർ ആരെല്ലാമാണെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്' എന്നാണ് ചിത്രത്തിന് താഴെ ഗിരിരാജ് സിംഗ് കുറിച്ചത്. ചിത്രത്തിൽ തൊപ്പിയും കണ്ണടയും ധരിച്ചിരിക്കുന്ന രാഹുൽ ഗാന്ധിക്ക് അഭിമുഖമായി മറ്റൊരു പുരുഷനും ഇരിക്കുന്നുണ്ട്.
എന്നാൽ, രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതൃത്വമോ ഗിരിരാജ് സിംഗിന്റെ ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുൽഗാന്ധിയുടെ വിദേശയാത്രകളെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങൾക്ക് തികരികൊളുത്തിയിരിക്കുന്നത്. എന്നാൽ ഈ ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Union Minister Giriraj Singh has questioned the identity of a woman and child seen with Rahul Gandhi in a boat photograph shared on social media. Rahul Gandhi and the Congress have yet to respond.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |