SignIn
Kerala Kaumudi Online
Saturday, 25 July 2026 12.43 AM IST

റഷ്യൻ സമുദ്രമേഖലയിൽ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

ship
പ്രതീകാത്മക ചിത്രം

ന്യൂ‌ഡൽഹി: കരിങ്കടലിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേന്ദ്രം വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജൂലായ് 18നാണ് ആക്രമണം ഉണ്ടായത്. റഷ്യൻ സമുദ്രമേഖലയിൽവച്ച് എംവി ഒമോർഫി (MV OMORFI) എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബത്തിന് കേന്ദ്രസ‌ർക്കാർ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം നടന്ന സമയത്ത് കപ്പലിൽ 10 ജീവനക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അതിൽ മൂന്നുപേർ ഇന്ത്യൻ പൗരന്മാരായിരുന്നു. മറ്റ് രണ്ട് ഇന്ത്യക്കാർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

English Summary

An Indian national was killed in an attack on the commercial vessel MV OMORFI while it was transiting the Black Sea in Russian territorial waters, the Ministry of External Affairs (MEA) confirmed. The attack took place on July 18, and the MEA announced the development in a statement issued on Friday night.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIP ATTACK, INDIAN NATIONAL KILLED, BLACK SEA ATTACK, MV OMORFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360