SignIn
Kerala Kaumudi Online
Saturday, 25 July 2026 1.33 AM IST

വിദ്യാർത്ഥികളെ വിലക്കി സർവകലാശാലകൾ

mj

ന്യൂഡൽഹി: ജന്തർമന്ദറിൽ നടക്കുന്ന സി.ജെ.പി പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കരുതെന്ന് ഉത്തരവിറക്കി ഡൽഹി സർവകലാശാലയും ജവഹർലാൽ നെഹ്‌റു സർവകലാശാലയും. പ്രതിഷേധ-സമര പരിപാടികളിൽ നിന്ന് വിദ്യാർഥികൾ വിട്ടുനിൽക്കണമെന്നും സമൂഹമാദ്ധ്യമ ഇടപെടലുകളിൽ മിതത്വം പാലിക്കണമെന്നുമാണ് നിർദേശം.

അനുമതിയില്ലാതെ സമരങ്ങളിൽ പങ്കെടുക്കുന്നത് ചട്ടലംഘനമായി കണക്കാക്കുമെന്നും അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. സർവകലാശാലയുടെ സുരക്ഷ, അക്കാഡമിക് അന്തരീക്ഷം, വിദ്യാർത്ഥികളുടെ ക്ഷേമം എന്നിവ കണക്കിലെടുത്താണ് മാർഗനിർദേശമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധാവകാശത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും വിദ്യാർഥി സംഘടനകളും രംഗത്തുവന്നു. ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും നിശിതമായി വിർശിച്ചു.

വിദ്യാർത്ഥികളുടെ പ്രതിഷേധാവകാശം നിയന്ത്രിക്കാൻ സർവകലാശാലകൾക്ക് എന്ത് അവകാശമാണുള്ളതെന്നു രാഹുൽ ചോദിച്ചു. സർവകലാശാലകൾ അറിവിന്റെയും ആശയസ്വാതന്ത്ര്യത്തിന്റെയും വേദികളാണ്. അവിടെ ശബ്ദം അടിച്ചമർത്തുന്ന നടപടികൾ ഉണ്ടാകരുത്- ഖാർഗെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360