ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി കാഴ്ചവച്ച വെടിക്കെട്ട് ബാറ്റിംഗിനൊപ്പം അദ്ദേഹത്തിന്റെ സ്പെഷ്യൽ ആഘോഷവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ തന്റെ ആദ്യ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയതിന് പിന്നാലെയാണ് വൈഭവ് തന്റെ സ്ഥിരം ശൈലിയിലുള്ള ആഘോഷം ഗാലറിയെ ലക്ഷ്യമാക്കി പ്രകടിപ്പിച്ചത്.
18 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ശേഷമാണ് കൈകൊണ്ട് ഇംഗ്ളീഷ് അക്ഷരം 'എ' എന്ന് തോന്നിക്കുന്ന ആംഗ്യം ഗാലറിക്ക് നേരെ കാണിച്ചത്. മുമ്പ് ഐപിഎൽ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ശേഷം ആഘോഷങ്ങൾക്കിടയിൽ വൈഭവ് ഇത്തരത്തിൽ കാണിച്ചിട്ടുണ്ട്. എന്നാൽ ഒരു വേദിയിലും ഇതിന്റെ അർത്ഥം താരം വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലാണ് താരം 'എ' എന്ന ആംഗ്യം ആദ്യമായി ഗാലറിയിലേക്ക് നോക്കി കാണിച്ചത്. ഇന്നലെയും ആഘോഷത്തിനിടയിൽ താരം ട്രേഡ്മാർക്ക് പ്രകടനം നടത്തി.
വൈഭവിന്റെ വൈറൽ ആംഗ്യത്തിന് പിന്നിലെ രഹസ്യം അമ്മ ആരതിയോടുള്ള സ്നേഹസൂചകമാണ് എന്നാണ് താരം അറിയിച്ചിരിക്കുന്നത്. അമ്മയുടെ പേര് ആരതി എന്നാണ്, ഇതിന്റെ ആദ്യ ഇംഗ്ലീഷ് അക്ഷരമായ 'എ' ആണ് ആഘോഷവേളയിൽ താൻ ഉപയോഗിക്കുന്നതെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
India's teenage batting star Vaibhav Suryavanshi celebrated his maiden T20I half-century against Zimbabwe with his trademark 'A' hand gesture, leaving fans curious. The 18-ball fifty-maker later revealed that the gesture is a tribute to his mother, Aarti, with the letter 'A' symbolizing her name. Although he had used the celebration during the IPL, he had never disclosed its meaning until now.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |