SignIn
Kerala Kaumudi Online
Saturday, 25 July 2026 1.33 AM IST

ഹിമാചലിൽ ടാക്സിക്ക് മുകളിൽ മലയിടിഞ്ഞുവീണ് 13 മരണം

w

ഷിംല: ഹിമാചൽ പ്രദേശിൽ മലയുടെ ഒരുഭാഗം അടർന്ന് ടാക്സിക്കുമുകളിൽ വീണ് 13 മരണം. ലാഹോൾസ്പിതി ജില്ലയിലെ ഉദയ്പുർ പംഗി റോഡിലാണ് അപകടം. പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചു. തെരച്ചിൽ തുടരുകയാണ്. 15 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. കുല്ലുവിൽ നിന്ന് പാങ്ങിയിലേക്ക് പോവുകയായിരുന്ന ടാറ്റ സുമോ വാഹനത്തിന്

മേൽ മണ്ണും കൂറ്റൻ പാറക്കല്ലുകളും പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് ഒരുദിവസം അടച്ചിട്ട റോഡ് കഴിഞ്ഞ ദിവസമാണ് തുറന്നത്. റോഡ് അടച്ചിട്ടപ്പോൾ അപകടത്തിൽപ്പെട്ട സംഘം കുടുങ്ങിയിരുന്നു. ഇന്നലെ റോഡ് തുറന്നപ്പോൾ യാത്ര തുടരുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIMACHAL LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360