SignIn
Kerala Kaumudi Online
Saturday, 25 July 2026 1.34 AM IST

സി.ജെ.പി പ്രതിഷേധം: ക്യാമറ സ്ഥാപിച്ചു

d

ന്യൂഡൽഹി: ജന്തർമന്ദറിൽ സി.ജെ.പി സമരവേദിയുടെ പ്രധാന കവാടങ്ങളിൽ മുഖം തിരിച്ചറിയൽ സംവിധാനം(എഫ്.ആർ.എസ്) സ്ഥാപിച്ച് ഡൽഹി പൊലീസ്. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞു കയറുന്ന

ക്രിമിനലുകളെയും, അക്രമങ്ങളിൽ പങ്കെടുത്തവരെയും തിരിച്ചറിയാനാണിത്..

പ്രവേശന-എക്സിറ്റ് കവാടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. വളരെ ദൂരെ നിന്നും മുഖചിത്രം പകർത്താൻ കഴിയുന്ന ഹൈ റെസല്യൂഷൻ ക്യാമറ സഹായത്തോടെ പ്രവർത്തിക്കുന്ന എഫ്.ആർ.എസാണിത്.പ്രക്ഷോഭത്തിൽ ക്രിമിനലുകൾ

നുഴഞ്ഞു കയറി അക്രമം നടത്തുന്നതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണിതെന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഈ നിരീക്ഷണ സംവിധാനം പൊലീസിന്റെ ക്രൈം റെക്കോഡ്സ് ബ്യൂറോയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പൊലീസിന്റെ ക്രിമിനൽ പട്ടികയിലുള്ളവരുടെ മുഖം പതിഞ്ഞാൽ ഉടൻ സമര വേദിക്കടുത്തുള്ള കൺട്രോൾ വാഹനത്തിൽ സന്ദേശം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360