SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.08 PM IST

ട്രംപ് ‘ചവറ്റുകുട്ടയിൽ’; യുഎസ് തിരഞ്ഞെടുപ്പിലെ തിരിച്ചടി ആഘോഷമാക്കി ഇന്ത്യയിലെ ഇറാൻ എംബസി

trump
ട്രംപിനെ പരിഹസിച്ചുള്ള ഇറാൻ എംബസിയുടെ പോസ്റ്റ്

ന്യൂഡൽഹി: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പാർട്ടിക്കുണ്ടായ തിരിച്ചടിയെ പരിഹസിച്ച് ഇറാൻ. ട്രംപിനെ നാലുപേർ ചേർന്ന് പുറത്തേക്ക് ചുമന്നുകൊണ്ടുവന്ന് 'അപകടകരമായ മാലിന്യം' എന്നെഴുതിയിരിക്കുന്ന ചവറ്റുകുട്ടയിലിടുന്ന മീം ഇന്ത്യയിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ചു. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

നിരവധിപേരാണ് ഇറാൻ എംബസിയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തുന്നത്. 'ഈ ഫലം സാദ്ധ്യമാക്കിയ ഇറാനിലെ ജനങ്ങൾക്കും അവരുടെ നേതൃത്വത്തിനും പ്രത്യേക നന്ദി', 'രാജ്യാന്തരമാലിന്യം ചവറ്റുകുട്ടയിൽ എറിയപ്പെട്ടു', എന്ന് തുടങ്ങീ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വലിയ തിരിച്ചടിയാണ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയെ മറികടന്ന് എല്ലാ സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾ വൻ മുന്നേറ്റമാണ് നടത്തിയത്. യുഎസ് കോൺഗ്രസിന്റെ ഇരുസഭകളായ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റിക് പിടിച്ചെടുത്തു,

English Summary

Iran mocked US President Donald Trump following his party's setback in the US midterm elections. The Iranian Embassy in India shared a meme on X showing Trump being carried by four people and thrown into a dustbin labelled “Dangerous Waste,” with the caption “US Midterm Elections.”

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN EMBASSY MOCKS TRUMP, DONALD TRUMP, US MIDTERM ELECTION RESULT, IRAN US CONFLICT, INDIAN IRAN EMBASSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360