
അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'മുരശ്' ചുഴലിക്കാറ്റിനെത്തുടർന്ന് ആന്ധ്രാപ്രദേശിൽ കനത്ത മഴ. ഇന്നലെ പുലർച്ചെ ഒന്നോടെ
ആന്ധ്രപ്രദേശിലെ നെല്ലൂരിനും നർസപുരിനുമിടയിലാണ് മുരശ് കരതൊട്ടത്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. നെല്ലൂർ, കൃഷ്ണ, പ്രകാശം, ബാപട്ല ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. നിലവധി മരങ്ങൾ കടപുഴകി. റോഡുകളിൽ വെള്ളക്കെട്ടുണ്ടായി, വൈദ്യുതി ബന്ധം തകരാറിലായി. 19 വിമാനങ്ങളും 15 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. അതിനിടെ തെക്കൻ ആന്ധ്രാ തീരത്തെ അതിതീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. ആന്ധ്രയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലുമായി 1.75 ലക്ഷത്തിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |