SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.12 AM IST

 പി.എ.സി കോൺഫറൻസിൽ ഓംബിർള -- ഫയൽ തീർപ്പാക്കലിന് വേഗം കൂട്ടാൻ കർമ്മപദ്ധതി വേണം

തിരുവനന്തപുരം:പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റികൾക്ക്(പി.എ.സി) മുന്നിലെത്തുന്ന ഫയലുകളുടെ തീർപ്പാക്കലിന് വർഷങ്ങളെടുക്കുന്നത് പരിഹരിക്കാനും നിരീക്ഷിക്കാനും കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓംബിർള. നിരീക്ഷണസംവിധാനങ്ങൾ സംസ്ഥാനങ്ങൾക്കും ലഭിക്കുംവിധം മെച്ചപ്പെടണം.

ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സൺമാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യാകോൺഫറൻസ്‌ നിയമസഭയിലെ ആർ.ശങ്കരനാരായണൻതമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർലമെന്റും നിയമസഭകളും അടിസ്ഥാനസൗകര്യ വികസനത്തിനും സാമൂഹികക്ഷേമപദ്ധതികൾക്കുമായി ബഡ്ജറ്റിൽ വകയിരുത്തുന്ന പണം സുതാര്യമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് സുപ്രധാന പങ്കുണ്ട്. സാമൂഹികക്ഷേമപദ്ധതികളുടെ വിജയം, ബഡ്ജറ്റ് തുകയുടെയോ ചെലവഴിച്ച പണത്തിന്റെയോ അടിസ്ഥാനത്തിൽ അളക്കാനാവില്ല. പിന്നാക്കജനവിഭാഗങ്ങളുടെ ജീവിതത്തിലെ ഗുണപരമായ മാറ്റവും ക്ഷേമപ്രവർത്തനങ്ങളിൽ എത്രത്തോളം ലക്ഷ്യം കൈവരിച്ചു എന്നതുമാണ് വിജയത്തിന്റെ അളവുകോൽ. ഫണ്ട് ചെലവിട്ടതിനെപ്പറ്റി പരിശോധിക്കുന്നതിനപ്പുറം ഫലങ്ങളും സാമൂഹികപ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിലേക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്തം വിപുലമാക്കണം. രാഷ്ട്രീയവ്യത്യാസങ്ങൾക്ക് അതീതമാകണം. പാർലമെന്ററി നിഷ്പക്ഷതയുടെയും കൂട്ടായഉത്തരവാദിത്തത്തിന്റെയും മനോഭാവത്തോടെ പ്രവർത്തിക്കണമെന്നും ഓംബിർള പറഞ്ഞു.

വൻശക്തികൾ സാമ്പത്തികസംയോജനത്തെ ആയുധങ്ങളായും തീരുവകളെ സമ്മർദ്ദതന്ത്രങ്ങളായും ഉപയോഗിക്കുകയാണെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവംശ് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി വി.ഡി.സതീശൻ, നിയമസഭാസ്പീക്കർ തിരുവഞ്ചൂർരാധാകൃഷ്ണൻ, കേരള നിയമസഭ പി.എ.സി അദ്ധ്യക്ഷൻ കെ.എൻ.ബാലഗോപാൽ എന്നിവർ പ്രസംഗിച്ചു. ലോക്സഭ പി.എ.സി അദ്ധ്യക്ഷൻ കെ.സി.വേണുഗോപാൽ സ്വാഗതവും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾഉസ്മാൻ നന്ദിയും പറഞ്ഞു. ഓംബിർളയെ ഗാർഡ് ഒഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.

262പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് ഉച്ചയോടെ സമാപിക്കും.

കേ​ര​ള​ ​എം.​പി​മാ​ർ​ക്ക്
ലോ​ക്സ​‌​ഭ​ ​സ്പീ​ക്ക​റു​ടെ​ ​കു​ത്ത്

പി.​എ.​സി​ ​കോ​ൺ​ഫ​റ​ൻ​സ് ​ഉ​ദ്ഘാ​ട​ന​ ​പ്ര​സം​ഗ​ത്തി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​എം.​പി​മാ​രെ​ ​കു​ത്തി​ ​ലോ​ക്സ​ഭ​ ​സ്പീ​ക്ക​ർ​ ​ഓം​ബി​ർ​ള.​ ​കേ​ര​ള​ത്തി​ലെ​ ​എം.​പി​മാ​ർ​ ​ഡ​ൽ​ഹി​യി​ൽ​ ​ലോ​ക്സ​ഭാ​ ​ന​ട​പ​ടി​ക​ൾ​ ​ത​ട​സ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും​ ​കേ​ര​ള​ത്തി​ൽ​ ​അ​ങ്ങ​നെ​ ​ചെ​യ്യാ​റി​ല്ലെ​ന്നും​ ​അ​തി​നാ​ൽ​ ​സം​സ്ഥാ​ന​ ​നി​യ​മ​സ​ഭ​യി​ലെ​ ​അം​ഗ​ങ്ങ​ൾ​ക്ക് ​ന​ന്ദി​ ​പ​റ​യു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​സ​ദ​സി​ലെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​കൈ​യ്യ​ടി​ച്ചു.​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യ്ക്ക് ​സ​വി​ശേ​ഷ​ത​യു​ണ്ട്.​ ​വ​ള​രെ​യ​ധി​കം​ ​സ​ഭാ​ന​ട​പ​ടി​ക​ളും​ ​ച​ർ​ച്ച​ക​ളും​ ​സം​വാ​ദ​ങ്ങ​ളും​ ​ന​ട​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​സ​ഭ​ ​ത​ട​സ​പ്പെ​ടാ​റി​ല്ല.​ ​കേ​ര​ള​ത്തി​ലു​ള്ള​ ​സം​വാ​ദ​മാ​തൃ​ക​ ​മു​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​ജ​നാ​ധി​പ​ത്യ​പാ​ര​മ്പ​ര്യം,​ ​വി​ദ്യാ​ഭ്യാ​സം,​ ​ജ​ന​കീ​യ​മു​ന്നേ​റ്റ​ങ്ങ​ൾ,​ ​പ​രി​ഷ്‌​ക​ർ​ത്താ​ക്ക​ൾ,​ ​ജ​നാ​ധി​പ​ത്യ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OM BIRLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360