SignIn
Kerala Kaumudi Online
Wednesday, 04 November 2026 12.05 PM IST

ഒരു ലക്ഷത്തിന് മുകളിൽ തന്നെ; മൂന്നാം ദിനവും സ്വർണവിലയിൽ വർദ്ധന, ഇന്നത്തെ നിരക്കറിയാം

gold-rate
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർദ്ധനവ്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 12,825 രൂപയും പവന് 1,02,600 രൂപയുമായി നിരക്ക് ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ നേരിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ സ്വാധീനിക്കാറുള്ളത്.

ലോകത്തിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകൾ കൂടുതൽ പണം നിക്ഷേപിക്കുന്നതിനാലാണ് വില ഉയരാൻ കാരണം. കൂടാതെ,​ ദീപാവലിയും വിവാഹ സീസണും അടുക്കുന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വലിയ ആവശ്യമാണുള്ളത്.

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂട്ടുന്നതും സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞതിനെ തുടർന്ന് വിപണിയിൽ സ്വർണം വാങ്ങാൻ ആളുകൾ കൂട്ടത്തോടെ താല്പര്യം കാണിച്ചതും വില നേരിയ തോതിൽ ഉയരാൻ കാരണമായി.സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഗ്രാമിന് 200 രൂപയാണ്. 10 ഗ്രാമിന് 2,000 രൂപയിലാണ് വ്യാപാരം നടക്കുക.

English Summary

Gold prices in Kerala increased for the third consecutive day, rising by ₹200 per sovereign and ₹25 per gram. The price now stands at ₹1,02,600 per sovereign and ₹12,825 per gram. Geopolitical tensions, festive and wedding season demand, and fluctuations in the rupee are contributing to the rise. Silver prices remained unchanged at ₹200 per gram.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD RATE TODAY, GOLD PRICE TODAY KERALA, KERALA GOLD PRICE, GOLD RATE TODAY, GOLD PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360