ബംഗളൂരു: ജോക്കട്ടെയിലെ മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് പ്ലാന്റിൽ (എംആർപിഎൽ) വൻസ്‌ഫോടനം. സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഇവരെ ശ്രീനിവാസ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ടുപേരുടെ നിലഗുരുതരമെന്നാണ് വിവരം. എംആർപിഎല്ലിലെ ഹൈഡ്രോ സൾഫർ ട്രീറ്റ്‌മെന്റ് യൂണിറ്റിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
സ്‌ഫോടനത്തെ തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ വൻ ശബ്ദം കേൾക്കുകയും റിഫൈനറിയിൽ നിന്ന് വലിയ തോതിൽ കറുത്ത പുക ഉയരുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ജോക്കട്ടെ, സുരത്കൽ പ്രദേശങ്ങളിലെ വീടുകൾ കുലുങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു.
ഉടൻ തന്നെ ഫയർഫോഴ്സും എമർജൻസി ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലം സന്ദർശിച്ച ദക്ഷിണ കന്നഡ എംപി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർത്ഥിച്ചു.
An explosion and fire today at the Mangaluru Refinery and Petrochemicals Limited (MRPL) plant in Jokatte injured eight people. The incident, in the Hydro Sulfur Treatment Unit, left two individuals in serious condition, admitted to Srinivasa Hospital. Witnesses reported a loud sound and black smoke. Firefighters quickly responded, bringing the blaze under control, authorities confirmed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |