SignIn
Kerala Kaumudi Online
Sunday, 30 August 2026 7.55 AM IST

'ഇന്ത്യയിൽ  മുസ്ലീങ്ങൾ  വേണ്ടെന്ന്  ചിന്തിക്കുന്നവർ യഥാർത്ഥ  ഹിന്ദുവല്ല,  അതല്ല  ഹിന്ദുത്വം'

mohan-bhagwat
ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവത്

ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപമെന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കുന്നതല്ലെന്ന് ആർഎസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവത്. ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കിൽ അയാൾ യഥാർത്ഥ ഹിന്ദു ആയിരിക്കില്ലെന്നും അതല്ല ഹിന്ദുത്വമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തി. ന്യൂയോർക്കിൽ സംഘടിപ്പിച്ച 'വൺ വേൾഡ്, വൺ ഹ്യൂമാനിറ്റി' എന്ന പരിപാടിയിൽ സംസാരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'നിങ്ങൾ സ്വയം ഒരു ഹിന്ദു എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാപാതകളും ഒരേ ദൈവത്തിലേക്കുള്ളതാണെന്ന് വിശ്വസിക്കണം. വ്യത്യസ്ത മതങ്ങളെ അംഗീകരിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഐക്യത്തിന് ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. മതങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ മനുഷ്യത്വം ഒന്നാണ് എന്ന് പറയുന്ന സമൂഹത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്. വൈവിദ്ധ്യങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും വേണം. ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ ഒത്തൊരുമയോടെ ജീവിച്ചുവരുന്നു.

നേരത്തെ ഒരിടത്ത് സംസാരിച്ചിരുന്നു. അവിടെ മുസ്ലിം സഹോദരങ്ങളും ഉണ്ടായിരുന്നു. അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു. 'നിങ്ങൾ ഹിന്ദു സംഘടനയാണ്. ഹിന്ദുരാഷ്ട്രം വേണമെന്നാണ് നിങ്ങൾ പറയുന്നത്. അപ്പോൾ മുസ്ലിങ്ങളുടെ സ്ഥിതി എന്താകും? നിങ്ങൾ ഞങ്ങളെ പുറത്താക്കുമോ?' എന്നായിരുന്നു ചോദ്യം. അപ്പോൾ ഞാൻ പറഞ്ഞു. അല്ല, അതല്ല ഹിന്ദുത്വം. ഏതെങ്കിലും ഒരു ഹിന്ദു ഇന്ത്യയിൽ മുസ്ലീങ്ങൾ വേണ്ടെന്ന് ചിന്തിച്ചാൽ അയാൾ ഹിന്ദുവല്ല.

ഹരിയാനയിൽ രണ്ട് വിമാനങ്ങൾ കൂട്ടിമുട്ടി അപകടമുണ്ടായി. യാത്രക്കാരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. ഞങ്ങളുടെ സ്വയംസേവകരാണ് അന്ന് അവിടെ ആദ്യം എത്തിയത്. അവർ രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തു. വളരെ കുറച്ചുപേർ മാത്രമേ രക്ഷപ്പെട്ടുള്ളൂ. പരിക്കേറ്റവരെ ചികിത്സിക്കുന്നതും മരിച്ചവരുടെ അന്ത്യകർമങ്ങൾക്കുവേണ്ട സഹായം ചെയ്യുന്നതും എല്ലാം ആർഎസ്എസ് പ്രവർത്തകരാണ്. ഞങ്ങൾക്ക് വേർതിരിവില്ല'- മോഹൻ ഭാഗവത് വ്യക്തമാക്കി.

English Summary

RSS chief Mohan Bhagwat stated in New York that the concept of 'Hindu Rashtra' does not exclude Muslims. He emphasized that any Hindu believing Muslims should not reside in India is not a true Hindu. Speaking at a 'One World, One Humanity' event, Bhagwat highlighted India's traditional view of unity, respecting all religions and focusing on shared humanity, citing instances of RSS's non-discriminatory service.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHAN BHAGWAT, RSS, HINDUTVA, HINDU RASHTRA, MUSLIMS IN INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360