SignIn
Kerala Kaumudi Online
Sunday, 20 September 2026 1.14 AM IST

ഏഷ്യൻ കുടുംബ യൂണിറ്ര്

w

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിൽ തുടക്കം

ഭൂമിയിലെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസിന്റെ 20-ാം പതിപ്പിനു ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരിതെളിഞ്ഞു. ഇന്നലെ പ്രധാന വേദിയായ പാലോമോ മിസുഹോ സ്റ്റേഡിയത്തിൽ ജാപ്പനീസ് പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും കൈകോർത്ത വിസ്‌മയകരമായ ഉദ്ഘാടനച്ചടങ്ങുകളോടെയാണ് ഗെയിംസിനു ഔദ്യോഗിക തുടക്കമായത്. ജപ്പാൻ ചക്രവർത്തി നരുഹിതോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തായി പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് രണ്ട് മണിക്കൂറോളം നീണ്ടു.

മാർച്ച് പാസ്റ്റിൽ 158 പേർ അണിനിരന്ന ഇന്ത്യൻ സംഘത്തെ ഷൂട്ടിംഗ് താരവും ഒളിമ്പിക്സിലെ ഇരട്ട മെഡൽ ജേതാവുമായ മനു ഭാക്കറും 2022ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ കബഡി ടീമംഗം പവൻ സെഹ്‌റവാത്തുമാണ് നയിച്ചത്. മാർച്ച് പാസ്റ്രിൽ മനുവിനൊപ്പം ഷോട്ട്പുട്ട് താരം തജീന്ദർപാൽ ടൂർ ഇന്ത്യൻ പതാകയേന്തുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും താരത്തിനു ഉദ്ഘാടനച്ചടങ്ങിൽ ധരിക്കാനുള്ള കിറ്ര് കൃത്യസമയത്ത് ലഭിക്കാതെ വന്നതോടെ പവന് നറുക്ക് വീഴുകയായിരുന്നു. 45 രാജ്യങ്ങളും അഭയാർത്ഥി ടീമും മാർച്ച് പാസ്റ്റിൽ അണിനിരന്നു.

(പ്ര​ശ​സ്ത​ ജാ​പ്പ​നീ​സ്
ന​ർ​ത്ത​കി​യും​ ദ്വി​ഭാ​ഷി​യു​മാ​ണ് ലേഖിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360