ചെന്നൈ: കഴിഞ്ഞ ദിവസം കരൂർ ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിന് മീൻകറി കൂട്ടി ഊണ് കഴിക്കാൻ ഒരാശ. മുന്നിൽ കണ്ടത്, കൃഷി ഭൂമിയുടെ പട്ടയം അപേക്ഷിച്ചെത്തിയ കർഷകനെ. പട്ടയം വേഗത്തിൽ കിട്ടണമെങ്കിൽ വീട്ടിലുണ്ടാക്കിയ മീൻകറിയും ഊണും തരണം. വീട്ടിൽ മീൻകറി ഇല്ലെങ്കിൽ അടുത്തുള്ള കടയിൽ നിന്ന് വാങ്ങിത്തന്നാലും മതി, രേഖകൾ നൽകാം... ആവശ്യം അറിയിച്ചു.
ഇതെല്ലാം ഫോണിൽ റെക്കോർഡ് ചെയ്ത കർഷകൻ, സംഭവം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. പരാതിയും നൽകി. മീൻകറി കൂട്ടി ഊണ് കഴിക്കാൻ കൊതിച്ചിരുന്ന കാർത്തിക്കിനെ തേടിയെത്തിയതാകട്ടെ സസ്പെൻഷനും!
മീൻകറി കൈക്കൂലിയായി ചോദിച്ച ഉദ്യോഗസ്ഥന്റെ ഓഡിയോ സമൂഹ മാദ്ധ്യമത്തിലും പ്രചരിച്ചു. അനുകൂലിച്ചും എതിർത്തും നിരവധിപേരാണ് രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |