
കോൺഗ്രസിന്റെ മാനസികാവസ്ഥയാണിതെന്ന് ബി.ജെ.പി
ബംഗളൂരു: ആപ്പിൾ കടിച്ചു. പിന്നെ അണികൾക്ക് എറിഞ്ഞുകൊടുത്തു. കർണാടക മുഖ്യമന്ത്റി ഡി.കെ. ശിവകുമാറിന്റെ പ്രവൃത്തിക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് രൂക്ഷ വിമർശനമാണുയരുന്നത്. കോൺഗ്രസിന്റെ യഥാർത്ഥ മാനസികാവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ബി.ജെ.പി വിമർശിച്ചു. മറ്റാരെങ്കിലും കടിച്ച ആപ്പിൾ നിങ്ങൾ കഴിക്കുമോയെന്ന് ഡി.കെയോട് ബി.ജെ.പി നേതാവ് അശോക് ഗൗഡ ചോദിച്ചു.ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണിതെന്നും ഇത്തരം ധാർഷ്ട്യങ്ങൾക്കെതിരെ ജനം ശക്തമായി പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സമൂഹ മാദ്ധ്യമങ്ങളിലും ഡി.കെയ്ക്കെതിരെ പ്രതിഷേധം കനക്കുകയാണ്. ജന സേവകനാണ് മുഖ്യമന്ത്രിയെന്ന് ഓർക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയായ സന്തോഷത്തിന് ഹരോഹള്ളിയിൽ നടത്തിയ റാലിക്കിടെയാണ് സംഭവം. ആപ്പിളും പൂക്കളും കൊണ്ട് നിർമ്മിച്ച മാല അണികൾ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. നൂറുകിലോയിൽ അധികം ഭാരമുള്ള മാല ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് ഡി.കെയുടെ അടുത്തെത്തിച്ചത്. മാലയിൽ നിന്ന് രണ്ട് ആപ്പിളുകൾ പറിച്ചെടുത്ത ഡി.കെ അവ കടിച്ചിട്ട് അണികൾക്ക് നേരെ എറിയുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |