മുംബയ്: കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ച ഒരു 27കാരി രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സംരംഭകയും മോഡലുമായ റിയ അഹിർ എന്ന യുവതിയാണ് സിനിമാ സ്റ്റൈലിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തിയത്.
സംഭവം നടന്നദിവസം രാത്രി തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നും പൊലീസ് തന്നെത്തേടി വരുമെന്ന് ഭയപ്പെട്ടിരുന്നെന്നും റിയ പറഞ്ഞു. എന്നാൽ അത്തരം മാനസിക സമ്മർദങ്ങളെ മറികടക്കാൻ കുടുംബത്തിന്റെ പിന്തുണ തനിക്ക് കരുത്തേകിയെന്നും റിയ വ്യക്തമാക്കുന്നു. ഒരു സ്‌ത്രീയെ വാഹനത്തിൽനിന്ന് പുറത്തേക്കിറക്കാൻ ശ്രമിച്ചെങ്കലും പൊലീസ് അത് തടഞ്ഞെന്നും തുടർന്ന് പ്രതിഷേധക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിന് മുന്നിലേക്ക് കയറിനിൽക്കുകയായിരുന്നെന്നും റിയ പറയുന്നു. താൻ മുൻപ് സമരങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും സംഭവസമയത്ത് സ്വാഭാവികമായ പ്രതികരണമാണ് തന്നിൽ നിന്നുണ്ടായതെന്നും റിയ കൂട്ടിച്ചേർത്തു.
'അവർ എന്നെയും പിടിച്ചുകൊണ്ടുപോകുമോയെന്ന് ഞാൻ ഭയന്നിരുന്നു. ഇന്നലെ രാത്രി എനിക്ക് പേടി തോന്നിയിരുന്നുവെന്നത് സത്യമാണ്. പുലർച്ചെ 5.30വരെ എനിക്ക് ഉറങ്ങാനായില്ല. എന്റെ കുടുംബത്തെക്കുറിച്ച് എനിക്ക് തീർച്ചയായും ആശങ്കയുണ്ടായിരുന്നു. എന്നാൽ, പൊലീസ് വന്നേക്കാമെന്ന് അവരോട് പറഞ്ഞപ്പോൾ അതിനെ നേരിടാൻ തങ്ങൾ തയ്യാറാണെന്നാണ് വീട്ടുകാർ മറുപടി പറഞ്ഞത്. ശരിയായ കാര്യങ്ങൾക്കായി നിലകൊള്ളാനും തെറ്റായ കാര്യങ്ങൾക്കെതിരെ ശബ്‌ദമുയർത്താനും പൂർണമായും പിന്തുണ നൽകുന്ന ഒരു കുടുംബം ഒപ്പമുണ്ടാകുന്നത് വലിയൊരു കരുത്താണ്. അത്തരമൊരു പിന്തുണ ഏത് സാഹചര്യത്തെയും നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നു'- വാർത്താ ഏജൻസിയോട് പറഞ്ഞു.
നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ കോക്രോച്ച് പാർട്ടി പ്രഖ്യാപിച്ച സമരത്തിനെ പിന്തുണച്ചുകൊണ്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. കോരിച്ചൊരിയുന്ന മഴയിലും പതറിമാറാതെയാണ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരുമായി പുറപ്പെട്ട പൊലീസ് വാഹനത്തിന് കുറുകെ റിയ കയറിനിന്നത്. ശേഷം ഒരു കൈകൊണ്ട് വാഹനത്തെ തടുത്തുനിർത്തി ആസാദിയെന്ന മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയ റിയയ്‌ക്കൊപ്പം ചുറ്റുമുണ്ടായിരുന്നവരും അണിനിരന്നതോടെ പൊലീസിന് പ്രതിഷേധക്കാരെ മോചിപ്പിക്കാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല.
27-year-old model and entrepreneur Riya Ahir, who went viral after standing in front of a Mumbai Police van to demand the release of detained protesters, has spoken about the incident. She said she was initially afraid of being arrested and could not sleep until 5.30 am, but her family’s unwavering support gave her the courage to stand up for what she believed was right.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |