
ന്യൂഡൽഹി: വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡൽഹിയിൽ നടന്ന ലാത്തിച്ചാർജ് അടക്കം ആക്രമണങ്ങളെ അപലപിച്ചും ഇന്ന് വൈകിട്ട് രാജ്യമെമ്പാടും ഡി.സി.സികളുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി മാർച്ചും സത്യഗ്രഹവും സംഘടിപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ആഹ്വാനം ചെയ്‌തു. ജില്ലാ ആസ്ഥാനങ്ങളിലെ ഗാന്ധി, ഡോ. ബി.ആർ.അംബേദ്കർ പ്രതിമകളുള്ള സ്ഥലത്ത് അവസാനിപ്പിക്കുന്ന രീതിയിലാവണം പ്രകടനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്ന മുദ്രാവാക്യം വിളിക്കണമെന്നും നിർദ്ദേശമുണ്ട്. പി.സി.സികൾ, ഡി.സി.സികൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ, മുന്നണി സംഘടനകൾ, വകുപ്പുകൾ, സെല്ലുകൾ എന്നിവ സഹകരിച്ച് വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്നും എ.ഐ.സി.സി ഇറക്കിയ സർക്കുലറിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |