SignIn
Kerala Kaumudi Online
Friday, 12 June 2026 2.19 AM IST

രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ കോൺഗ്രസ്

a

ന്യൂഡൽഹി: ചോദ്യപേപ്പ‌ർ ചോർച്ചകൾ,തൊഴിലില്ലായ്‌മ,വിലക്കയറ്റം തുടങ്ങിയവയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ,സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ,​പി.സി.സി അദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ വിശദമായ ചർച്ച നടന്നു. ഇന്നലെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിലായിരുന്നു യോഗം. പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ നിന്ന് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല,​ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,​ വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്‌ണുനാഥ് എന്നിവർ യോഗത്തിൽ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360