
ന്യൂഡൽഹി: നീറ്റ് യു.ജി. പുനഃപരീക്ഷ എഴുതാൻ നാഗ് പൂർ സ്വദേശിയായ അബ്‌ദുള്ള മുഹമ്മദ് താലിബിന് അബുദാബിയിൽ സെന്റർ അനുവദിച്ചത് റദ്ദാക്കി നാട്ടിൽ സൗകര്യം ഒരുക്കി. സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വൻ പ്രതിഷേധമുയർന്നതോടെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി തെറ്റ് തിരുത്തിയത്.
മകന് പാസ്‌പോർട്ടു പോലുമില്ലെന്നും ഈ അവസാന നിമിഷം ഞങ്ങളെന്തു ചെയ്യുമെന്നും പിതാവ് മുഹമ്മദ് താലിബ് വിലപിച്ചിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രൂക്ഷ വിമർശനം ഉയർത്തി.
വീണ്ടും വിദ്യാർത്ഥി ആത്മഹത്യ
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട്
മാനസിക സമ്മർദ്ദം താങ്ങാനാകാതെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. 22കാരനായ ജതിൻ കുമാറാണ് ജീവനൊടുക്കിയത്. മൊബൈൽ ഫോണിൽ തന്റെ വേദന തുറന്നുപറഞ്ഞ് റെക്കാഡ് ചെയ്‌ത ശേഷമാണിത്. 37 ദിവസത്തിനിടെ 14 വിദ്യാർത്ഥി ആത്മഹത്യകളാണ് രാജ്യത്തുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |