SignIn
Kerala Kaumudi Online
Tuesday, 04 August 2026 11.04 AM IST

'അഭിജീത് ദീപ്‌കെ ഇതെല്ലാം  ചെയ്യുന്നത് സ്വന്തം നേട്ടത്തിന് വേണ്ടി, ഉടൻ അറസ്റ്റ് ചെയ്യണം'; പരാതിയുമായി ഇൻഫ്ലുവൻസർ

abhijeet-dipke
കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്‌കെയ്‌ക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. മഹാരാഷ്ട്രയിൽവച്ച് അഭിജീത് ദീപ്‌കെയുടെ ആളുകൾ തന്നെ ആക്രമിച്ചതായാണ് അൻസാരി ആരോപിക്കുന്നത്. തന്റെ ആരോപണങ്ങൾക്ക് തെളിവുണ്ടെന്നും അവ രേഖാമൂലം ഡൽഹി ഡിസിപിക്ക് പരാതിയായി നൽകിയെന്നും അൻസാരി അറിയിച്ചു.

'സിജെപി പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെയ്‌ക്കെതിരെ ഡൽഹി ഡിസിപിക്ക് ഇന്ന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആളുകൾ എന്നെ ആക്രമിച്ചതിന് തെളിവുണ്ട്. പൂനെയിലാണ് ഞാൻ ആക്രമിക്കപ്പെട്ടത്. അതിന്റെ പേരിൽ ഇതിനകം രണ്ട് കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. സമീപകാലത്ത് ഡൽഹിയിൽ പ്രതിഷേധം നടത്തിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കരുതൽ തടങ്കലിലാക്കിയ സർക്കാരിന്റെയും പൊലീസിന്റെയും നടപടിയെ അഭിനന്ദിക്കുന്നു. കൃത്യസമത്ത് നടത്തിയ ഈ ഇടപെടലാണ് തലസ്ഥാനത്തെ ക്രമസമാധാനനില വഷളാകാതെ സംരക്ഷിച്ചത്. സ്വന്തം നേട്ടത്തിന് വേണ്ടിയാണ് ദീപ്കെ ഇതെല്ലാം ചെയ്യുന്നത്. ഉടനെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം' - ഫൈസാൻ അൻസാരി പറഞ്ഞു.

English Summary

Social media influencer Faizan Ansari has filed a written complaint with the Delhi Police against CJP leader Abhijeet Deepke, alleging that he was assaulted by Deepke's supporters in Maharashtra. Ansari claimed he has evidence to support his allegations and said two cases have already been registered.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAIZAN ANSARI, CJP LEADER, ABHIJEET DIPKE, ABHIJEET DIPKE ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360