SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.52 AM IST

സ്ത്രീധന പീഡന നിരോധന നിയമം ലിവ് ഇൻ ബന്ധങ്ങൾക്കും ബാധകമെന്ന് സുപ്രീംകോടതി

d

ന്യൂഡൽഹി: സ്ത്രീധന പീഡന നിരോധന നിയമം ലിവ് ഇൻ ബന്ധങ്ങൾക്കും ബാധകമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമപരമായ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി, ഇത്തരം ബന്ധത്തിലെ സ്‌ത്രീക്ക് ഗാർഹിക പീഡനത്തിൽ നിന്നുള്ള സംരക്ഷണം നിഷേധിക്കാനാകില്ല. കർണാടകയിലെ ലിവ് ഇൻ ബന്ധത്തിലെ പുരുഷ പങ്കാളിക്കെതിരെ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനക്കുറ്റം അടക്കം ചുമത്തി നിയമനടപടി തുടങ്ങിയിരുന്നു. ഇതു ക‌ർണാടക ഹൈക്കോടതി അംഗീകരിച്ചതോടെ പുരുഷ പങ്കാളി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ച സ്ത്രീയും,വിവാഹതുല്യമായ ബന്ധത്തിലേർപ്പെടുന്ന സ്ത്രീയും തമ്മിൽ വ്യത്യാസമില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. വേർതിരിച്ചു കാണുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന്, പുരുഷ പങ്കാളിയുടെ അപ്പീൽ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. വിവാഹം കഴിക്കാനുള്ള ഉദ്ദ്യേശം ഇത്തരം ലിവ് ഇൻ ബന്ധങ്ങൾക്കുണ്ടാകണമെന്ന് മാത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360