
ന്യൂഡൽഹി: പാക് അധീന കാശ്മീരിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. തിരഞ്ഞെടുപ്പ് സമ്പൂർണ പ്രഹസനമാണ്. പി.ഒ.കെയിൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലും അതിലൂടെ മറച്ചുവയ്ക്കാൻ കഴിയില്ല.
ജനങ്ങളുടെ അതൃപ്തിക്ക് ജനാധിപത്യപരമായി മറുപടി നൽകുന്നതിനു പകരം നരഹത്യയും വെടിവയ്പ്പും അടിച്ചമർത്തലും ഭീഷണികളുമാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് വിശ്വാസ്യതയില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജമ്മുകാശ്മീരിന്റെ മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പി.ഒ.കെയിൽ നടക്കുന്നത്.
ജൂൺ മുതൽ ഇതുവരെ 90 സാധാരണക്കാർക്കാണ് അവിടെ ജീവൻ നഷ്ടമായതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അതേസമയം പ്രദേശത്തെ ഭരണസംവിധാനത്തിന്റെ ഭാഗമായുള്ള ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |