
ലക്‌നൗ: വർഷങ്ങൾക്ക് മുമ്പ് വനത്തിൽ നിന്ന് കണ്ടെത്തിയ 'മൗഗ്ലി ഗേൾ " (18) അന്തരിച്ചു. കഴിഞ്ഞ 15ന് ലക്‌നൗവിലെ ആശുപത്രിയിൽ ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 2017 ൽ ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ കതർനിയാഘട്ട് വന്യജീവി സങ്കേതത്തിലെ വനത്തിൽ വന്യമൃഗങ്ങൾക്കൊപ്പം അലഞ്ഞുനടക്കുന്ന രീതിയിലാണ് ഒരു പെൺകുട്ടിയെ നാട്ടുകാർ കാണുന്നത്. സംഭവം രാജ്യാന്തര ശ്രദ്ധ നേടി. മൃഗങ്ങളെ പോലെ നാലുകാലിൽ നടക്കുക, വസ്ത്രം ധരിക്കാൻ വിസമ്മതിക്കുക, ആളുകളെ കാണുമ്പോൾ ഭയപ്പെടുക, നിലവിളിയിലൂടെയും ആംഗ്യഭാഷയിലൂടെയും ആശയവിനിമയം നടത്തുക എന്നിങ്ങനെയായിരുന്നു അവളുടെ രീതി. പ്രശസ്തമായ ജംഗിൾ ബുക്ക് കഥയിലെ കഥാപാത്രം മൗഗ്ലിയോട് സാദൃശ്യം തോന്നിയതോടെ പെൺകുട്ടിയെ ലോകം മൗഗ്ലിയെന്ന് വിളിക്കാൻ തുടങ്ങി. കുട്ടിയെ
സർക്കാർ ഏറ്റെടുത്തു. എഹ്സാസ് എന്ന പേര് നൽകി. ഒരു ദശാബ്ദക്കാലം സംസ്ഥാന പുനരധിവാസ പരിചരണത്തിലായിരുന്നു.
ജനിച്ചതിന് പിന്നാലെ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ മൃഗങ്ങൾ വളർത്തിയതാകാമെന്നാണ് പൊതുവേ കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |