SignIn
Kerala Kaumudi Online
Friday, 03 July 2026 2.02 AM IST

ഇ.പി.എഫ്: ജീവനക്കാരുടെ നിർബന്ധിത വിഹിതം 1800

epfo

ന്യൂഡൽഹി: ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെടുന്ന ജീവനക്കാരുടെയും തൊഴിലുടമയുടെയും നിർബന്ധിത പ്രതിമാസ വിഹിതം 1800 രൂപ വീതമായി നിശ്ചയിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം വിജ്ഞാപനമിറക്കി. പുതിയ 'എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീം 2026' ചട്ടങ്ങൾ പ്രകാരമാണിത്.

15,000 രൂപ പ്രതിമാസ വേതന പരിധിയുടെ 12 ശതമാനമാണ് 1800 രൂപ. ഇതനുസരിച്ച് ജീവനക്കാരന്റെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയാണെങ്കിലും പുതിയ സ്കീം അനുസരിച്ച് നിർബന്ധിത പിഎഫ് വിഹിതം 1,800 രൂപ മാത്രമായിരിക്കും. എന്നാൽ ജീവനക്കാർക്ക് കൂടുതൽ തുക വിഹിതമായി നൽകാൻ തടസമില്ല. എന്നാൽ തൊഴിലുടമയ്‌ക്ക് 1800 രൂപയിൽ കൂടുതൽ നൽകാൻ നിയമപരമായി ബാധ്യതയില്ല. ഇ.പി.എഫ്.ഒയുടെ കീഴിലുള്ള ഏകദേശം 8 കോടിയോളം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് പുതിയ ഭേദഗതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EPFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360