SignIn
Kerala Kaumudi Online
Monday, 17 August 2026 1.30 AM IST

യുവതിയുടെ ഫോട്ടോയെടുത്ത ജവാനുനേരെ കൈയേറ്റം

READ ENGLISH VERSION

cisf-jawan-

ന്യൂഡൽഹി: മെട്രോ ട്രെയിനിൽ യാത്ര ചെയ്യവേ മൊബൈൽ ഫോണിൽ യുവതിയുടെ ഫോട്ടോയെടുത്ത സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് യാത്രക്കാരുടെ മർദ്ദനം. ശനിയാഴ്‌ച ഡൽഹി മെട്രോയുടെ യെലോ ലൈനിലാണ് സംഭവം. ഫോട്ടോ എടുക്കുന്നത് കണ്ട യുവതി പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥൻ സമ്മതിച്ചില്ല. തുടർന്ന് സഹയാത്രികർ ഫോൺ പരിശോധിച്ച് ചിത്രങ്ങൾ നീക്കം ചെയ്‌തു. ഇതിനിടയിലാണ് ചില യാത്രക്കാർ കൈയേറ്റം ചെയ്‌തത്. ഒരാൾ ഫോൺ പിടിച്ചു വാങ്ങിയത് ജവാൻ എതിർത്തപ്പോഴാണ് സംഭവം. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായി സി.ഐ.എസ്.എഫ് അറിയിച്ചു. വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CISF JAWAN SUSPENDED, LATESTNEWS, DELHI METRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360