SignIn
Kerala Kaumudi Online
Friday, 03 July 2026 2.02 AM IST

മൂല്യനിർണയം അതിവേഗം നീറ്റ് യു.ജി ഫലം ജൂലായ് 20ഓടെ മെഡിക്കൽ പ്രവേശന നടപടികൾ വൈകില്ല

neet

ന്യൂഡൽഹി: ജൂൺ 21ന് നടന്ന നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഫലം ജൂലായ് 20ഓടെ പ്രസിദ്ധീകരിച്ചേക്കും. മേയ് 3ന് നടന്ന പരീക്ഷ, ചോദ്യപേപ്പ‌ർ ചോർച്ചയെ തുടർന്ന് റദ്ദാക്കി വീണ്ടും നടത്തേണ്ടിവന്നെങ്കിലും യഥാസമയം ഫലം പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് എൻ.ടി.എ. സാധാരണയായി പരീക്ഷ കഴിഞ്ഞ് 45 ദിവസത്തിനകമാണ് ഫലം വരുന്നത്. അതുപ്രകാരമാണെങ്കിൽ പുനഃപരീക്ഷയുടെ ഫലം ആഗസ്റ്ര് 5 വരെ നീളേണ്ടതാണ്. എന്നാൽ, റദ്ദാക്കിയ പരീക്ഷ നടന്ന മേയ് 3 മുതൽ തന്നെ കണക്കാക്കി ഫലം പ്രഖ്യാപിക്കാനാണ് പരീക്ഷാനടത്തിപ്പുക്കാരായ എൻ.ടി.എയുടെ ശ്രമം. അതുപ്രകാരമാണെങ്കിൽ ജൂലായ് 18ന് ഫലം വരണം. അതിനോടടുത്ത ദിവസങ്ങളിൽത്തന്നെ ഫലം പ്രഖ്യാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് മൂല്യനിർണയം പുരോഗമിക്കുന്നത്. എം.ബി.ബി.എസ് പ്രവേശന നടപടികളെ ബാധിക്കാതിരിക്കാൻ കൂടിയാണിത്. റദ്ദാക്കിയ പുനഃപരീക്ഷ 37 ദിവസം കൊണ്ടാണ് നടത്തിയത്. ഫലം വന്നയുടൻ അഖിലേന്ത്യാ ക്വാട്ടയിലെ 15% സീറ്റുകൾ നികത്താനുള്ള കൗൺസലിംഗ് ഷെഡ്യൂൾ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി പുറത്തുവിടും. 85% ക്വാട്ടയിലെ പ്രവേശനത്തിന്റെ കൗൺസലിംഗ് ഷെഡ്യൂൾ അതത് സംസ്ഥാനവും തീരുമാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360