SignIn
Kerala Kaumudi Online
Monday, 03 August 2026 12.52 AM IST

 പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് നോയിഡ പെൺകുട്ടിയുടെ അമ്മ ഇന്ന് മകൾക്ക് പിറന്നാൾ, ആ ക്ഷമ ഉദാത്തമായ സമ്മാനം

1

ന്യൂഡൽഹി: ജന്തർമന്ദറിലെ പ്രതിഷേധത്തിനിടെ അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടും ക്ഷമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മകൾക്ക് നൽകിയത് രണ്ടാം ജന്മമെന്ന് നോയിഡയിലെ 15കാരിയുടെ അമ്മ. പ്രധാനമന്ത്രി മോദി രാജ്യത്തെ രാജാവാണ്. അദ്ദേഹത്തിന്റെ മുന്നിൽ നമ്മൾ ഒന്നുമല്ല. മകളോട് ക്ഷമിച്ചത് ഉദാത്തമായ കാര്യമാണ്. കൂപ്പുകൈകളോടെ നന്ദി പറയുന്നുവെന്നും അമ്മ പറഞ്ഞു. പരാമർശത്തിന്റെ പേരിൽ പെൺകുട്ടി ഇന്നലെ വീണ്ടും മാപ്പ് പറഞ്ഞിരുന്നു.

"ഇന്ന് മകളുടെ ജന്മദിനമാണ്. അവൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം പ്രധാനമന്ത്രി മോദിയിൽ നിന്നാണ്. അദ്ദേഹം അവൾക്ക് പുതുജീവൻ നൽകി. അവളെ ദത്തെടുത്ത് ഭാവി സുരക്ഷിതമാക്കാൻ സഹായിക്കണം. ഞങ്ങൾക്ക് ലജ്ജ തോന്നുന്നു, വീണ്ടും വീണ്ടും ക്ഷമ ചോദിക്കുന്നു. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പിൻവലിക്കണം" അമ്മ അഭ്യർത്ഥിച്ചു.

" 15കാരിയായ മകളുടെ വയസ് എഫ്.ഐ.ആറിൽ തെറ്റായാണ് രേഖപ്പെടുത്തിയത്. വീഡിയോ വൈറലായതിന് ശേഷം കുടുംബത്തിനെതിരെ സൈബർ ആക്രമണമാണ്. മാതാപിതാക്കൾ മരിക്കണമെന്നാണ് ആളുകൾ പറയുന്നത്. എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നതിനാൽ, 18 വയസിന് താഴെയുള്ളവർ ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉപയോഗിക്കുന്നതും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും തടയണം. കുട്ടികൾ പഠിക്കട്ടെ, അവരെ മുതലെടുക്കുന്നു. അവർക്ക് സംസ്‌കാരത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഒരു ധാരണയുമില്ല, മുതിർന്നവരോട് ബഹുമാനവുമില്ലെ"ന്നും അവർ പറഞ്ഞു.

പ്രധാനമന്ത്രി തന്നോട് ക്ഷമിക്കുമെന്ന് കരുതിയില്ലെന്ന് പെൺകുട്ടിയും പ്രതികരിച്ചു. " വലിയ തെറ്റ് ചെയ്തിട്ടും അദ്ദേഹം ക്ഷമിച്ചത് വലിയ കാര്യമാണ്. ജൂലായ് 23ന് ജന്തർമന്ദറിൽ ചില യൂട്യൂബർമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആ പരാമർശം നടത്തിയതെന്നും പെൺകുട്ടി പറഞ്ഞു.

 അവിടെയുള്ള ആളുകളാണ് എന്നെ പ്രകോപിപ്പിച്ചത്. അവിടെ ആളുകൾ പലതും പറയുന്നു. അവയിൽ ചിലത് അർത്ഥവത്താണെന്ന് എനിക്ക് തോന്നി. ഞാൻ അതിനനുസരിച്ച് സംസാരിച്ചു. എനിക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ക്ലിപ്പ് പോസ്റ്റ് ചെയ്യില്ലെന്നും പറഞ്ഞു. ഇപ്പോൾ അജ്ഞാത നമ്പറുകളിൽ നിന്ന് ഭീഷണി വരുന്നു. പൊലീസ് പതിവായി വീട്ടിൽ കയറിയിറങ്ങുന്നു

അധിക്ഷേപം നടത്തിയ പെൺകുട്ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360