SignIn
Kerala Kaumudi Online
Monday, 03 August 2026 12.52 AM IST

 പൊള്ളാച്ചിയിൽ വാഹനാപകടം ഒരു കുടുംബത്തിലെ 4 പേർ ഉൾപ്പെടെ 5 മരണം

1

കോയമ്പത്തൂർ: പൊള്ളാച്ചി- പഴനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരുൾപ്പെടെ അഞ്ച് മരണം. ഇന്നലെ നല്ലമ്പള്ളി ജംഗ്ഷന് സമീപമായിരുന്നു അപകടം. നിറുത്തിയിട്ടിരുന്ന ലോറിയിലേക്ക് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. കോയമ്പത്തൂർ ഗുരുബംപാളയം സ്വദേശി കനകരാജ്, ഭാര്യ നർമദ, മക്കളായ ആരതി, പുരാനി എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവറും മരിച്ചു. റോഡിന്റെ വശത്തായി വളർത്തിയ ചെടികൾക്ക് വെള്ളം നനയ്ക്കാനായി നിറുത്തിയിട്ടിരുന്ന ടാങ്കർ ലോറിയുടെ പിൻവശത്താണ് കാർ ഇടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLLACHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360