SignIn
Kerala Kaumudi Online
Monday, 03 August 2026 1.39 AM IST

സൗഹൃദ ദിനത്തിന് ഇതിരിക്കട്ടെ; ജെൻസിക്കായി രാഹുലിന്റെ കൊറിയൻ ഫിംഗർ ഹാർട്ട്

rahul-gandhi-
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജന്തർ മന്ദറിലെ പ്രതിഷേധത്തോടെ ജെൻസിയെ കൈയിലെടുക്കാനുള്ള രാഷ്‌ട്രീയ നേതാക്കളുടെ ശ്രമങ്ങൾ പുതിയ തലങ്ങളിലേക്ക്. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻസ്റ്റഗ്രാമിലെ സ്വാധീനം വർദ്ധിപ്പിക്കുമ്പോൾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരഞ്ഞെടുത്തത് കൊറിയൻ വിരൽ ഞൊടിക്കൽ വിദ്യ. (ഫിംഗർ ഹാർട്ട്). ഇന്നലെ സൗഹൃദ ദിനത്തിന്റെ ഭാഗമായി പങ്കിട്ട പോസ്റ്റിലാണ് താൻ കൊറിയൻ പോപ്പ് സംസ്‌കാരവുമായി ബന്ധപ്പെട്ട ജനപ്രിയ വിരൽ ഞൊടിക്കൽ വിദ്യ പഠിച്ചതായി രാഹുൽ വെളിപ്പെടുത്തിയത്.

സൗഹൃദ സദസുകളിൽ ജെൻസികൾ ഏറെ ഉപയോഗിക്കുന്നതാണിത്. താൻ ഇപ്പോഴും ഒരു വിദ്യാർത്ഥിയാണെന്നും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. തള്ളവിരലും ചൂണ്ടുവിരലും ഹൃദയത്തിന്റെ ആകൃതിയിലാക്കിയുള്ള ഫോട്ടോയ്ക്കൊപ്പം 'ഇന്ന് സൗഹൃദ ദിനമായതിനാൽ ഇതിരിക്കട്ടെ' എന്നും അദ്ദേഹം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHULGANDI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360