
ന്യൂഡൽഹി: ചരിത്രകാരൻ സുമിത് സർക്കാർ ( 87 ) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഡൽഹി ഗ്രീൻ പാർക്ക് ശ്‌മശാനത്തിൽ സംസ്‌കാരം നടന്നു. ഭാര്യ: ചരിത്രകാരിയായ തനിക, മകൻ: ആദിത്യ സർക്കാർ,
ബംഗാളിലെ സ്വദേശി പ്രസ്ഥാനം, മോഡേൺ ഇന്ത്യ: 1885-1947, റൈറ്റിംഗ് സോഷ്യൽ ഹിസ്റ്ററി തുടങ്ങിയ പ്രശസ്ത പുസ്‌തകങ്ങളുടെ രചയിതാവാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ സർക്കാർ, ഒരു നേതാവിനെ കേന്ദ്രീകരിച്ചുള്ള ഇന്ത്യൻ ദേശീയ ചിന്താഗതിയെ എതിർത്തിരുന്നു. സബാൾട്ടേൺ സ്റ്റഡീസ് കളക്ടീവിന്റെ സ്ഥാപകാംഗമാണ്. 2003ൽ ഇന്ത്യൻ ഹിസ്റ്ററി ആൻഡ് കൾച്ചർ സൊസൈറ്റിയുടെ സരിത് ചാറ്റർജി മെമ്മോറിയൽ അവാർഡ് ലഭിച്ചു. റൈറ്റിംഗ് സോഷ്യൽ ഹിസ്റ്ററി എന്ന പുസ്തകത്തിന് ലഭിച്ച രബീന്ദ്ര പുരസ്‌കാരം പശ്ചിമ ബംഗാളിലെ സി.പി.എം സർക്കാർ കർഷകരോട് അനീതി കാണിച്ചെന്ന് പറഞ്ഞ് 2007ൽ തിരിച്ചുനൽകി.
ആധുനിക ഇന്ത്യയിലെ പ്രമുഖ ചരിത്രകാരന്മാരിലൊരാളും മാർക്സിസ്റ്റ് പണ്ഡിതനുമായിരുന്നു അദ്ദേഹമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി അനുസ്മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |