SignIn
Kerala Kaumudi Online
Saturday, 15 August 2026 1.37 AM IST

ഡൽഹിയിൽ ബോംബ് ഭീഷണി; സുരക്ഷ കർശനമാക്കി 

d

ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഡൽഹിയിൽ ബോംബ് ഭീഷണി.വിമാനത്താവളത്തിലും ഹൈക്കോടതിയിലും വിവിധ സർക്കാർ ഓഫീസുകൾക്കുമാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.ഹൈക്കോടതിയിൽ ഉച്ചയ്ക്ക് 2:11-ന് സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.

തുടർന്ന് തിരച്ചിലിനും പരിശോധനകൾക്കും ശേഷം ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.പൊലീസ്, സൈനിക-അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു.പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ചെങ്കോട്ടയും സമീപ സ്ഥലങ്ങളും സുരക്ഷാ വലയത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, DELHI NEWS, BOMB THREAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360