SignIn
Kerala Kaumudi Online
Monday, 17 August 2026 1.30 AM IST

ബാദലിനെതിരായ വധശ്രമം എൻ.ഐ.എ അന്വേഷിക്കണം

d

ന്യൂഡൽഹി: ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിംഗ് ബാദലിനെതിരെ നടന്ന വധശ്രമത്തിന് പിന്നിൽ വിദേശശക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം. ഇതിനായി ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്നും ഭാര്യയും എം.പിയുമായ ഹർസിമ്രത് കൗർ ബാദൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. കഴിഞ്ഞ 13ന് മഹാരാഷ്ട്രയിലെ നന്ദേഡിലെ ശ്രീ ഹസൂർ സാഹിബ് ഗുരുദ്വാരയിലെ വധശ്രമവും 2024 ഡിസംബർ 4 ന് അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ നടന്ന വധശ്രമവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. രണ്ടും തമ്മിൽ സമാനതകളുണ്ട്. വലിയ ഗൂഢാലോചന സംശയിക്കുന്നു. ഭീകര ബന്ധം, വിദേശ ബന്ധം എന്നിവയും പരിശോധിക്കണം. ആക്രമണത്തിൽ സുഖ്ബീറിന്റെ വലതുകൈയ്ക്ക് പരിക്കേറ്റിരുന്നു. അക്രമിയെ തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360