SignIn
Kerala Kaumudi Online
Thursday, 20 August 2026 1.30 AM IST

'രാമക്ഷേത്ര പ്രസാദം' വില്പന; ആമസോണിന് ഒരു ലക്ഷം രൂപ പിഴ

amazon

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുര പലഹാര വില്പന നടത്താൻ അനുവദിച്ചതിന് ആമസോൺ സെല്ലർ സർവീസസിന് ഒരു ലക്ഷം രൂപ പിഴ. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിട്ടിയുടേതാണ് നടപടി. അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് പ്രസാദമെന്ന പേരിൽ മധുര പലഹാരങ്ങൾ വിൽപന നടത്തിയതെന്ന് കണ്ടെത്തി.

സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിട്ടി ചീഫ് കമ്മിഷണർ നിധി ഖരെയും കമ്മിഷണർ അനുപം മിശ്രയുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 'ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ് " എന്നത് ആരാധനാ മൂർത്തിക്ക് സമർപ്പിച്ച് അനുഗ്രഹം ലഭിച്ച പ്രസാദമാണെന്ന് ഭക്തർ കരുതുമെന്ന് അതോറിട്ടി നിരീക്ഷിച്ചു.പിഴ 15 ദിവസത്തിനകം പിഴ അടയ്ക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMAZON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360