SignIn
Kerala Kaumudi Online
Saturday, 29 August 2026 1.34 AM IST

വിദ്യാർത്ഥികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മുർമുവും മോദിയും

e

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നലെ രക്ഷാബന്ധൻ ആഘോഷിച്ചത് വിദ്യാർത്ഥികൾക്കൊപ്പം. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിലായിരുന്നു വിദ്യാർത്ഥികളും മുർമുവുമായുള്ള കൂടിക്കാഴ്ച. സഹോദര ബന്ധത്തിനപ്പുറം രക്ഷാബന്ധന് വലിയ പ്രാധാന്യമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും, എന്തിന് മരങ്ങൾക്ക് പോലും രക്ഷാബന്ധനത്തിന്റെ രാഖി കെട്ടാവുന്നതാണെന്ന് പറഞ്ഞു. ഔദ്യോഗിക വസതിയായ 7, ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രി കുട്ടികളെ കണ്ടത്. ഈ ഉത്സവം സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കട്ടെയെന്നും എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്നും മോദി ആശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360