
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധസേനയിൽ നാഴികക്കല്ല്. മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യത്തെ വനിതാ ഓഫീസറായി ശക്തി ശർമ്മ. ചൊവ്വാഴ്ച വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയി ചുമതലയേറ്റു. 1994 ജൂൺ 18നാണ് ശക്തി ശർമ്മ ഇന്ത്യൻ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ കമ്മിഷൻ ചെയ്യപ്പെടുന്നത്. തുടർന്ന് വിവിധ പരിശീലന കേന്ദ്രങ്ങൾ, ഫീൽഡ് സ്റ്റേഷനുകൾ, കമാൻഡ് ആസ്ഥാനങ്ങൾ, വ്യോമസേനാ ആസ്ഥാനം എന്നിവിടങ്ങളിൽ വിവിധ ചുമതലകൾ വഹിച്ചു. സൈനിക് സ്‌കൂളിന്റെ കമാൻഡിംഗ് ചുമതലയിലെത്തുന്ന ആദ്യത്തെ ട്രൈ സർവീസസ് വനിതാ ഓഫീസറാണ്. കപുർത്തലയിലെ സൈനിക് സ്‌കൂളിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |