SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.14 AM IST

മമതയുടെ അനന്തരവൾ മരിച്ച നിലയിൽ 

e

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെഅനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. മമതയുടെ ബന്ധു നിഹാർ മുഖർജിയുടെ മകൾ ബ്രിഷ്ടി മുഖർജിയെയാണ് (31) റാംപുർഹാട്ടിലെ കുസുംബ ഗ്രാമത്തിലുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു വർഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. അദ്ധ്യാപക നിയമന തട്ടിപ്പിലൂടെ ജോലി നേടിയെന്ന ആരോപണം ബ്രിഷ്ടി നേരിട്ടിരുന്നു. ഈ കേസിൽ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ സുപ്രീംകോടതി റദ്ദാക്കിയപ്പോൾ ഇവർക്കും ജോലി നഷ്ടപ്പെട്ടു. ബ്രിഷ്ടിയും ഭർത്താവും വിവാഹമോചന വക്കിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360