SignIn
Kerala Kaumudi Online
Tuesday, 06 October 2026 10.00 PM IST

കൗമാരക്കാരിലേക്കും കൊവിഡ് വാക്സിൻ, അടുത്ത മാസം സൈക്കോവ് ഡി വിതരണം ആരംഭിക്കും

vaccine

ന്യൂഡൽഹി: 12 മുതൽ 17 വയസുവരെയുള്ളവർക്ക് അടുത്തമാസം മുതൽ വാക്സിൻ നൽകാനൊരുങ്ങി കേന്ദ്രം. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈക്കോവ് ഡി ആണ് കുട്ടികൾക്ക് വിതരണം ചെയ്യുക. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിക്കും. ഹൃദ്രോഗം അടക്കമുള്ള ബാധിച്ചവർ, പ്രതിരോധശേഷി കുറഞ്ഞവർ, അമിത ഭാരമുള്ളവർ തുടങ്ങിയവർക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നല്കുക.

ഏകദേശം 30 ലക്ഷം കുട്ടികൾ ഈ മുൻഗണനാ പട്ടികയിൽ ഉൾപ്പെടും. ആദ്യഘട്ടത്തിൽ 40 ലക്ഷം ഡോസ് വാകസിൻ ലഭ്യമാക്കാനാവുമെന്നും മുൻഗണനാ വിഭാഗത്തിലുള്ള കുട്ടികൾക്ക് പൂർണമായും വാക്സിൻ നൽകാനാവുമെന്നും കേന്ദ്രം കരുതുന്നു. കുട്ടികളിലെ കൊവാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണെന്നും, വിജയിച്ചാൽ അടുത്ത വർഷം മുതൽ 2 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ സാധിക്കുമെന്നുമാണ് വിവരം. സൂചി ഉപയോഗിക്കാതെ കുത്തിവയ്പ് എടുക്കാൻ സാധിക്കുമെന്നതാണ് ഈ വാക്സിന്റെ പ്രത്യേകത. പ്രത്യേക ഉപകരണം ഉപയോഗിച്ച് തൊലിക്കടിയിലേക്ക് ഇൻജക്ട് ചെയ്യുന്നതാണ് രീതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360