SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.41 AM IST

ഗ്യാനേഷിനെതിരായ പഴയ ഫയൽ കണ്ടെത്തി രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് സർക്കാർ

gyanesh-kumar

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ 2007ൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ രേഖകൾ കണ്ടെത്തി. 2001-07 എന്ന നമ്പറിലുള്ള ഫയലിലാണ് ഈ രേഖകളുള്ളത്.

കേരളത്തിൽ മരാമത്ത് സെക്രട്ടറിയായിരിക്കെ മലേഷ്യൻ പൗരൻ ലീ സീ ബീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതിന്റെ രേഖകളാണിത്. എന്നാൽ ഈ അന്വേഷണം അട്ടിമറിച്ചു. ഈ സമയത്ത് ഗ്യാനേഷിനെതിരേ മറ്റു രണ്ട് പ്രാഥമികാന്വേഷണം കൂടി വിജിലൻസ് നടത്തിയിരുന്നു. ഒരു കരാറുകാരന് 25 ലക്ഷം അധികം നൽകിയതുമായും ഒരു പാലം നിർമ്മാണവുമായും ബന്ധപ്പെട്ട അന്വേഷണങ്ങളായിരുന്നു ഇവ. ഇവയിൽ അഴിമതി കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചിരുന്നു. അതേസമയം, മലേഷ്യൻ പൗരനുമായ ബന്ധപ്പെട്ട കേസിൽ അന്വേഷണം മുന്നോട്ടു പോയില്ല.

കെ.എസ്.ടി.പി പദ്ധതിപ്രകാരം എം.സി റോഡ് പുനർനിർമ്മിച്ച പതിബെൽ കമ്പനിയുടെ ചീഫ് പ്രോജക്‌ട് മാനേജറായിരുന്നു ലീ സീ ബീൻ. ചില ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട് തന്നെ സമ്മർദ്ദത്തിലാക്കിയതായി ലീ സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പിലും ഇതു സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് വീണ്ടും അന്വേഷിക്കാനാണ് ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത് . അന്വേഷണം ഏതു രീതിയിലാവണമെന്ന് തീരുമാനിക്കാൻ ഇന്നലെ വിജിലൻസ് നിയമോപദേശകരും പ്രോസിക്യൂഷൻ ഉദ്യോഗസ്ഥരും യോഗംചേർന്നു. ഒരു പ്രാഥമികാന്വേഷണ ഉത്തരവുള്ളതിനാൽ അതിനു മേൽ മറ്റൊരു പ്രാഥമികാന്വേഷണം സാദ്ധ്യമാണോയെന്നും പരിശോധിച്ചു. തുടരന്വേഷണമാവാമെന്നാണ് നിയമോപദേശം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷിനെതിരായ അന്വേഷണത്തിന് രാഷ്ട്രപതിയുടെ അനുമതി ആവശ്യമില്ലെന്നും കുറ്റപത്രം നൽകാനും വിചാരണയ്ക്കും മാത്രം അനുമതി തേടിയാൽ മതിയെന്നും ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ അതിനെതിരെ ഗ്യാനേഷ് കോടതിയെ സമീപിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360