
സെലായാംഗ് (മലേഷ്യ): എ.എഫ്.സി അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് ക്വാളിഫയേഴ്‌സിൽ ഇന്ത്യ 14-0ത്തിന് ഇറാഖിനെ തകർത്ത് റെക്കാഡ് വിജയം നേടി. ഇന്ത്യയുടെ അണ്ടർ 17വനിതാ ടീമിന്റെ ഏറ്രവും വലിയ ജയമാണിത്. മലേഷ്യയിലെ എം.പി സെലായാംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അനുഷ കുമാരി ഇന്ത്യയ്ക്കായി 5 ഗോളുകൾ നേടി. അനുഷ്കയാണ് കളിയിലെ താരം. 2014ൽ യു.എ.ഇയേയും 2018ൽ ശ്രീലങ്കയേയും 12-0ത്തിന് തോൽപ്പിച്ചതായിരുന്നു ഇതിന് മുൻപ് അണ്ടർ 17 ഇന്ത്യൻ വനിതാ ടീമിന്റെ വലിയ വിജയങ്ങൾ. 8ന് സിറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |