SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.26 PM IST

അബുദാബിയിൽ സ്ഥിതിഗതികൾ മാറുന്നു; പുറത്തിറങ്ങുന്നവർക്ക് പൊലീസിന്റെ ജാഗ്രതാ നിർദേശം

abu-dhabi
പ്രതീകാത്മക ചിത്രം

അബുദാബി: കാലാവസ്ഥാ വ്യതിയാനം പലയിടങ്ങളെയും ബാധിച്ചതിനാൽ വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂടൽ മഞ്ഞും കാഴ്‌ചാപരിധി കുറഞ്ഞതുമാണ് ജാഗ്രതാ നിർദേശം നൽകുന്നതിന് കാരണം. മൂടൽ മഞ്ഞ് കൂടി നിൽക്കുന്നതിനാൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി അബുദാബി പൊലീസ് കുറച്ചു.

പുതിയ വേഗപരിധി അബുദാബിയിലെ പ്രധാന റോഡുകളായ സ്വീഹാൻ റോഡ്, ഷെയ്‌ഖ് താനോൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ റോഡ്, നാഹേൽ റോഡ് എന്നിവിടങ്ങളെ ബാധിക്കുമെന്ന് അറിയിപ്പുണ്ട്. പുതിയ വേഗപരിധി ലംഘിക്കുന്നവർക്ക് പിഴയും ലഭിക്കും. മുൻപിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കേണ്ടതുണ്ട്. ലോ ബീം ഹെഡ്‌ലൈറ്റുകൾ മാത്രമേ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടുള്ളൂ. സൂചന നൽകാതെ പെട്ടെന്ന് വഴി മാറി വാഹനമോടിക്കാൻ പാടില്ല. വാഹനമോടിക്കൊണ്ടിരിക്കുമ്പോൾ ഹസാർഡ് ലൈറ്റിലേയ്ക്ക് പെട്ടെന്ന് മാറാനും പാടില്ല. കൂടുതൽ അപ്‌ഡേറ്റുകൾക്കായി പൊലീസിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും ഔദ്യോഗിക സൈറ്റുകൾ പിന്തുടരണമെന്നും അറിയിപ്പുണ്ട്.


English Summary

Abu Dhabi authorities have urged motorists to drive cautiously due to fog and reduced visibility. Abu Dhabi Police has reduced the speed limit to 80 km/h on several major roads, including Sweihan Road, Sheikh Tahnoon Bin Mohammed Al Nahyan Road and Nahil Road. Drivers are advised to maintain distance, use low-beam headlights and avoid sudden lane changes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABU DHABI FOG, ABU DHABI SPEED LIMIT, UAE WEATHER, ABU DHABI POLICE, ABU DHABI DRIVING ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360